gk

1. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കേരള മുഖ്യമന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

2. ഇന്ത്യയിലാദ്യമായി നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട വനിത?

തോട്ടയ്ക്കാട് മാധവിഅമ്മ

3. കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി?

പട്ടം താണുപിള്ള

4. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര് ?

വാഗ്‌ഭടാനന്ദൻ

5. കേരള നിയമസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ?

പി. ഗോവിന്ദമേനോൻ

6. കേരളത്തിലെ ബ്രാഹ്മണർക്കിടയിൽ നിലവിലിരുന്ന അനാചാരങ്ങൾക്കെതിരെ രൂപംകൊണ്ട സംഘടന?

യോഗക്ഷേമസഭ

7. കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?

ആർ. ശങ്കരനാരായണൻതമ്പി

8. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത്?

1944ൽ

9. യോഗക്ഷേമസഭയുടെ മുഖപത്രം?

ഉണ്ണിനമ്പൂതിരി

10. ക്വിറ്റിന്ത്യാ സമരക്കാർ രഹസ്യപ്രചാരണം ചെയ്ത മാസിക?

സ്വതന്ത്ര ഭാരതം

11. ഉത്തര കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ 'പാടുന്ന പടവാൾ" എന്നറിയപ്പെടുന്നത് ആര്?

ടി.എസ്. തിരുമുമ്പ്

12. 1928ൽ എറണാകുളത്ത് നടന്ന കേരള കുടിയാൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചതാര്?

ലാലാലജ്‌പത്‌റായി

13. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി?

ഡോ. ജോൺ മത്തായി

14. അഞ്ചുവർഷം തികച്ച് കേരളം ഭരിച്ച ആദ്യ മുഖ്യമന്ത്രി?

സി. അച്ചുതമേനോൻ

15. ലക്ഷം വീട് പദ്ധതി നടപ്പിലാക്കിയത് ആര്?

എം.എൻ. ഗോവിന്ദൻ നായർ, 1972ൽ

16. കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാപക നേതാവ്?

ഫാദർ വടക്കൻ

17. കേരള നിയമസഭയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ?

കെ.ഒ. ഐഷാബായി

18. അഞ്ച് വർഷം ഭരണം തികച്ച ആദ്യ കോൺഗ്രസ് നേതാവ്?

കെ. കരുണാകരൻ

19. ഉപഭോക്തൃ സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ദിവസം?

1990 ജനുവരി 2