ലണ്ടൻ: പ്രസവവേദന അതി കഠിനമാണ്. അനുഭവിച്ചവർക്കേ അതിന്റെ രൂക്ഷത അറിയൂ.വേദനയുടെ തീവ്രത പരമാവധി കുറയ്ക്കാൻ പല മാർഗങ്ങളും ആധുനിക വൈദ്യശാസ്ത്രം കണ്ടുപിടിച്ചിട്ടുണ്ട്. ഇതിൽ എറ്റവും പുതിയ ഐറ്റമാണ് വെർച്വൽ റിയാലിറ്റി ഹെഡ് സെറ്റ്. പ്രസവവേദന തുടങ്ങുന്ന സമയത്ത് ഗർഭിണി ഇൗ ഹെഡ് സെറ്റ് ധരിക്കണം. അതിലെ കാഴ്ചകളിലും ശബ്ദത്തിലും മുഴുകുന്നതോടെ വേദനയുടെ തോത് പരമാവധി കുറയ്ക്കാനാവുകയും സുഖപ്രസവം ഉണ്ടാവുകയും ചെയ്യും എന്നാണ് ഇതിനുപിന്നിലെ ബുദ്ധികേന്ദ്രങ്ങളുടെ അവകാശവാദം.
ഇംഗ്ളണ്ടിലെ കാർഡിഫിലെ വെയിൽസിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഹെഡ് സെറ്റിന്റെ പരീക്ഷണം നടന്നത്. സംഗതി നൂറുശതമാനം വിജയമാണെന്നാണ് അധികൃതർ പറയുന്നത്. വേദന പമ്പകടക്കാൻ ഇതൊരുമികച്ചമാർഗവും ലോകത്ത് ആദ്യത്തേതുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
എല്ലാവശങ്ങളിൽ നിന്നും ശബ്ദവും കാഴ്ചയും വ്യക്തമായി ലഭിക്കത്തക്കവിധമാണ് ഹെഡ്സെറ്റിന്റെ രൂപകല്പന. കാഴ്ചകളും ശബ്ദവും ഏറ്റവും ആന്ദംപകരുന്നതുമായിരിക്കും. ഇതിൽ ശ്രദ്ധയൂന്നുന്നതോടെ കഠിനവേദനപോലും വളരെ കുറച്ചേ അനുഭവപ്പെടൂ എന്നാണ് അനുഭവവസ്ഥർ പറയുന്നത്. ഉൽകണ്ഠയും പിരിമുറുക്കവും അകറ്റി ടെൻഷൻ പരമാവധി ഇല്ലാതാക്കാനും ഇത് സഹായിക്കുന്നുണ്ടെന്നും അവർ പറയുന്നു.
പരീക്ഷണം വിജയമെന്ന് കണ്ടതോടെ കൂടുതൽ ആശുപത്രികളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ആശുപത്രികളിൽ എത്തുന്ന ഗർഭിണികളിൽ ആവശ്യപ്പെടുന്നവർക്ക് മാത്രമാണ് വെർച്വൽ റിയാലിറ്റി ഹെഡ് സെറ്റ് ഉപയോഗിക്കാൻ നൽകുന്നത്. പരീക്ഷാണിടിസ്ഥാനത്തിലായതിനാൽ ഇപ്പോൾ ഇതിന് പണമീടാക്കുന്നില്ല. ഭാവിയിൽ പണമീടാക്കുമോ എന്നകാര്യത്തിലും വ്യക്തതയില്ല. ഒരു ഹെഡ്സെറ്റിന്റെ നിർമ്മാണത്തിന് മൂന്നുലക്ഷത്തിലധികം രൂപ ചെലവാകുമെന്നാണ് റിപ്പോർട്ട്.ഉല്പാദനം കൂട്ടുന്നതിനനുസരിച്ച് ചെലവും കുറയുമെന്നാണ് പ്രതീക്ഷ.മറ്റുരാജ്യങ്ങളിലും ഇതിന് ആവശ്യക്കാർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.