ചിറയിൻകീഴ്: സഭവിള ശ്രീനാരായണാശ്രമത്തിൽ ആരംഭിച്ച യോഗ സെന്ററിന്റെ ഉദ്ഘാടനം ഡോ. ബി. സീരപാണി നിർവഹിച്ചു.എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ആശ്രമം പ്രസിഡന്റ് വി. സുഭാഷ്, സെക്രട്ടറി ഡി. ജയതിലകൻ, വനിതാസംഘം ഭാരവാഹികളായ ഗീതാസിദ്ധാർത്ഥ്, ഷീലാസോമൻ, വിജയ, അമ്പിളി, സുജിത, ശ്രീജ അജയൻ,ഉദയ,ശാഖാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗോപി, രാജീവ് എന്നിവർ പങ്കെടുത്തു. ഇ.വി. വിജയനാണ് യോഗ സെന്ററിന് നേതൃത്വം നൽകുന്നത്. രാവിലെ ഗുരുകൃപ ബിജു തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സത്‌സംഗിൽ സമൂഹ പ്രാർത്ഥന,ഗുരുപൂജ,എൽ. കമലോത്ഭവൻ നയിച്ച ആത്മീയ പ്രഭാഷണം എന്നിവ നടന്നു.