കുഴിത്തുറ: കളിയിക്കാവിളയിൽ വീടിന്റെ വാതിൽ തകർത്ത് അലമാരയിലുണ്ടായിരുന്ന 2ലക്ഷം രൂപയും 4ഗ്രാം സ്വർണവും കവർന്നു. കളിയിക്കാവിള മേതുക്കുമൽ സ്വദേശി ബേബിയുടെ (50) വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി ആയിരുന്നു സംഭവം. ബേബി ഞായറാഴ്ച മുത്തിരപഴിഞ്ഞിവിളയിലുള്ള സഹോദരന്റെ വീട്ടിൽ പോയിരുന്നു. രാത്രി മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പിൻ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാര തുറന്നു കിടക്കുകയായിരുന്നു. അതിലുണ്ടായിരുന്ന 4 ഗ്രാം സ്വർണവും 2ലക്ഷം രൂപയും കവർന്നു. കളിയിക്കാവിള പൊലീസ് അന്വേഷണം ആരംഭിച്ചു.