collection

ചിറയിൻകീഴ്: പ്രളയത്തിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്കായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച കളക്ഷൻ സെന്ററിലേയ്ക്ക് ചിറയിൻകീഴ് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ സമാഹരിച്ച ഭക്ഷ്യധാന്യങ്ങൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഡി.വൈ.എഫ്.വൈ ഭാരവാഹികളിൽ നിന്നും രണ്ടു മിനിലോറി സാധനങ്ങൾ ഏറ്റുവാങ്ങി.ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ,ബി.ഡി.ഒ രാജീവ്, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ‌ിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ആർ.സരിത,വി.വിജയകുമാർ,ജി.വ്യാസൻ ,വി.ശശി, ഡി.വൈ.എഫ്.ഐ നേതാക്കളായ സജിത്ത് ഉമ്മർ, ബൈജു, വിശാഖ്,രജിത്ത്,റിജു,റോജൻ,വിപിൻ,റിയാസ് തുടങ്ങിയവർ പങ്കെടുത്തു.വ്യക്തികൾക്കും സംഘടനകൾക്കും ബ്ലോക്ക് പഞ്ചായത്തിൽ സഹായമെത്തിക്കാവുന്നതാണ്.