നെയ്യാറ്റിൻകര :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേയ്ക്ക് ഫണ്ട് നൽകി.വ്യാപാരികളിൽ നിന്നും പിരിച്ചെടുത്ത തുകയുടെ ചെക്ക് സമിതി പ്രസിഡന്റ് മഞ്ചത്തല സുരേഷ് കെ.ആൻസലൻ എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ഇ.ആന്റണി അലൻ, ട്രഷറർ ബി.ശ്രീകണ്ഠൻനായർ, ആർ.വേണുഗോപാൽ, സതീഷ്, സജൻജോസഫ്, സതീഷ് ശങ്കർ, ശബരിനാഥ് രാധാകൃഷ്ണൻ,വിജയൻ, ആർ.മുരുകൻ,എസ്.എം.മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.