തിരുവനന്തപുരം: കേരള, എം.ജി സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്രിവച്ചു. കാലിക്കറ്ര് സർവകലാശാല 16 വരെ നിശ്ചയിച്ചിരുന്ന വൈവ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റി. ഇന്നും നാളെയുമായി നടത്താനിരുന്ന പാരാമെഡിക്കൽ ഡിപ്ളോമ പരീക്ഷകളും മാറ്റിവച്ചു. 13 നും 14 നും ആരോഗ്യ സർവകലാശാല നടത്തേണ്ട തിയറി പരീക്ഷകളും മാറ്രി.
ആഗസ്റ്റ് 13, 14, 16 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഡി ഫാം - പാർട്ട് - ഒന്ന് സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം 26, 27, 29 തീയതികളിലേക്ക് മാറ്റിയതായി ഡി ഫാം ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ചെയർപേഴ്‌സൺ അറിയിച്ചു.