വെള്ളറട: മരം വീണ് വീടു തകർന്ന് കുട്ടികൾക്ക് പരിക്കേറ്റു. പന്നിമല മണ്ണടി മേലേതട്ടിൽ ബിനുവിന്റെ ആസ്‌പറ്റോസ് കൊണ്ട് നിർമ്മിച്ച വീടിന്റെ മുകളിലേക്കാണ് സമീപത്തു നിന്ന പ്ളാവ് കടപുഴകിയത്. ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്ന ബിനുവിന്റെ മൂന്നരവയസുള്ള മകൾ മഹിമ, സഹോദരിയുടെ മക്കൾ ബെന്നി (14), റൂഫസ് (13), ലുഥിയ (4) എന്നിവർക്ക് പരിങ്കേറ്റു. ഇവരെ ഉടൻ തന്നെ വെള്ളറട സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടർന്ന് പാറശാല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട് പൂർണമായും തകർന്നു. വീട്ടിലുണ്ടായിരുന്ന ബിനുവും ഭാര്യ ഹണിയും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.