obitury

നെടുമങ്ങാട് : നഗരസഭ മുൻ കൗൺസിലറും സി.പി.എം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കരിപ്പൂര് വാണ്ട കൃഷ്ണ വിലാസത്തിൽ മണികണ്ഠൻ (വാണ്ട മണികണ്ഠൻ-54) നിര്യാതനായി.കഴിഞ്ഞ കൗൺസിലിൽ നഗരസഭയിലെ കണ്ണാറംകോട് വാർഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്.സി.പി.എം വാണ്ട ബ്രാഞ്ചു സെക്രട്ടറി,ഡി.വൈ.എഫ്.ഐ ലോക്കൽ കമ്മിറ്റി പ്രസിഡൻറ്,കർഷക സംഘം ലോക്കൽ കമ്മിറ്റി പ്രസിഡൻറ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം സംസ്കരിച്ചു.വിവാഹമോചിതനാണ്. പിതാവ്: ഗോപാലപിള്ള.മാതാവ്: സരസമ്മ.സഹോദരങ്ങൾ : കൃഷ്ണൻകുട്ടി,വിജയകുമാരി,ശകുന്തള,സുദർശനൻ നായർ,ബിന്ദു. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.