pvl

കാട്ടാക്കട: പുന്നാംകരിയ്ക്കകത്തെ ജനവാസ മേഖലയിൽ വിദേശമദ്യ വിപണന ശാല അനുവദിക്കില്ലെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ പറഞ്ഞു. മദ്യവില്പന ശാലയ്ക്കെതിരെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമര സമതി ചെയർമാനും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ കെ. രാമചന്ദ്രൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.ആർ. ഉദയകുമാർ, മണ്ഡലം പ്രസിഡന്റ് പൊന്നെടുത്തകുഴി സത്യദാസ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.ഒ. ഷാജി, രാജേശ്വരി, ഗ്രന്ഥകാരൻ വെള്ളനാട് രാമചന്ദ്രൻ, ബിനീഷ് ബോധി, അരുൺ, എം.എസ്. ജയകുമാർ, ബിജുമോൻ, എസ്.എൻ.ഡി.പി യോഗം പൂവച്ചൽ ശാഖാ സെക്രട്ടറി കെ. ശശീന്ദ്രൻ, ശാഖാ ഭാരവാഹികൾ, മഹിളാമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് ശ്രീകല തുടങ്ങിയവർ പങ്കെടുത്തു.