നെയ്യാറ്റിൻകര:വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ പ്രളയ ബാധിതർക്ക് സഹായം എത്തിക്കാനായി പ്രത്യേകം കളക്ഷൻ സെന്റർ ആരംഭിച്ചു. നെയ്യാറ്റിൻകര രൂപതയുമായി ബന്ധപ്പെട്ട് നിഡ്സുമായി ചേർന്ന് ശേഖരിക്കുന്ന സാധനങ്ങൾക്കൊപ്പം 15ന് രാവിലെ രൂപതയുടെ നേതൃത്വത്തിൽ പുറപ്പെടുന്ന വാഹനങ്ങളിൽ കോഴിക്കോട് വയനാട് ഇടുക്കി ജില്ലകളിൽ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ വിതരണം ചെയ്യും.പരിപാടിയിൽ ഇടവക വികാരി മോൺ.വി.പി.ജോസ്,ഫാ.ടോണി മാത്യു ,ഡീക്കൻ അനുരാജ്,കെ.എൽ.സി.എ വ്ളാത്താങ്കര സോണൽ പ്രസിഡന്റ് ഡി.ജെ.സുനിൽ,യൂണിറ്റ് പ്രസിഡന്റ് സി.എം. ബർണാഡ്,കെ.സി.വൈ.എം യൂണിറ്റ് പ്രസിഡന്റ് അനൂപ്,കെ.എൽ.സി.എ യൂണിറ്റ് സെക്രട്ടറി വിനോദ്.വി തുടങ്ങിയവർ പങ്കെടുത്തു.