gk

1. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?

കണ്ണൂർ

2. കേരളത്തിൽ ഏറ്റവും നീളം കൂടിയ ബീച്ച്

മുഴപ്പിലങ്ങാട് (കണ്ണൂർ)

3. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്

4. ഗുജറാത്തിലെ താപ്തി നദീമുഖം മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പർവതനിര

സഹ്യപർവതം

5.മൺസൂൺ എന്ന അറബി പദത്തിന്റെ അർത്ഥം

കാലാവസ്ഥ

6. തുലാവർഷം എന്നറിയപ്പെടുന്നത്?

വടക്കുകിഴക്കൻ മൺസൂൺ

7. കേരളത്തിലെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം?

തെക്കുപടിഞ്ഞാറൻ മൺസൂൺ

8. കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന മാസം?

ജനുവരി

9. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?

നേരിയമംഗലം

10. കേരളത്തിലെ പുതിയ ചിറാപ്പുഞ്ചി?

നേര്യമംഗലം

11. പശ്ചിമഘട്ടത്തെ സംരക്ഷിക്കാനായി കേന്ദ്രസർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം രൂപം നൽകിയ പാനലിന്റെ തലവൻ?

മാധവ് ഗാഡ്‌ഗിൽ

12. ദക്ഷിണേന്ത്യയിലെ എവറസ്റ്റ് എന്നറിയപ്പെടുന്നത്?

ആനമുടി

13. മീശപ്പുലി മല ഏത് ജില്ലയിലാണ്

ഇടുക്കി

14. അഗസ്ത്യാർകൂടം സ്ഥിതിചെയ്യുന്ന താലൂക്ക്

നെടുമങ്ങാട്

15. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരം

പാലക്കാട് ചുരം

16. പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി

ഭാരതപ്പുഴ

17. വയനാട് ചുരം എന്നറിയപ്പെടുന്നത്

താമരശേരി ചുരം

18. നാടുകാണിചുരം സ്ഥിതിചെയ്യുന്ന ജില്ല

മലപ്പുറം