tourism

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ടൂറിസ്റ്റ് ഇൻഫർമേഷൻ കേന്ദ്രങ്ങൾ നവീകരിച്ചു. സംസ്ഥാനത്തെ 15 കേന്ദ്രങ്ങളും ചെന്നൈ, കൊൽക്കത്ത, ഗോവ എന്നിവിടങ്ങളിലുമുള്ള ഇൻഫർമേഷൻ കേന്ദ്രങ്ങളാണ് പുതിയ രൂപത്തിൽ സഞ്ചാരികൾക്കായി ഒരുക്കുന്നത്. നവീകരിച്ച ആദ്യ ഇൻഫർമേഷൻ സെന്ററിന്റെ ഉദ്ഘാടനം തമ്പാനൂരിലെ ബസ് ടെർമിനലിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ടൂറിസം ഡയറക്ടർ പി. ബാലകിരൺ, ഡെപ്യൂട്ടി ഡയറക്ടർ ബിജു ബി.എസ്. എന്നിവർ പങ്കെടുത്തു. തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള നവീകരിച്ച ഏഴ് ഇൻഫർമേഷൻ കേന്ദ്രങ്ങൾ ഇന്നലെ തുറന്നു.