തിരുവനന്തപുരം : സെന്റ് ജോൺ ആംബുലൻസ് കേരള സെന്ററിന്റെയും ഇന്ദിരാ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ മുഖവൈകല്യങ്ങൾക്കുള്ള സൗജന്യ ശസ്ത്രക്രിയാ ക്യാമ്പ് നടത്തും. 18ന് രാവിലെ 9ന് കിഴക്കേകോട്ട രാജധാനി ബിൽഡിംഗ്സിലുള്ള സെന്റ് ജോൺ ആംബുലൻസ് ഹാളിൽ സെന്റ് ജോൺ ആംബുലൻസ് കേരള സ്റ്റേറ്റ് സെന്റർ ചെയർമാൻ ഡോ. ബിജുരമേശ് ഉദ്ഘാടനം ചെയ്യും. മുറിമൂക്ക്, മുച്ചിറി, മുഴകൾ തുടങ്ങിയ മുഖവൈകല്യങ്ങൾ വിദഗ്ദ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ പരിശോധിച്ച് ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് മാംഗ്ളൂർ ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തും. ശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായിരിക്കും. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാജധാനി ബിൽഡിംഗ്സിലുള്ള സെന്റ് ജോൺ ആംബുലൻസ് സെന്ററുമായോ 9447283039, 9207277773 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.