vld-3-

വെള്ളറട: വെള്ളറട സർക്കാർ ആശുപത്രിയുടെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് വെള്ളറട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ കൂട്ടധർണയും ഒപ്പു ശേഖരണവും നടത്തി. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാതെയായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ധർണ സംഘടിപ്പിച്ചത്. അടിയന്തരമായി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. ആർ. വത്സലൻ, ദസ്തഹീർ, വെള്ളറട ദയാനന്ദൻ, രാജ് മോഹൻ, അൻസജിതാറസൽ, എ.ടി. ജോർജ്, മംഗളദാസ്, മലയിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.