തിരുവനന്തപുരം: മഴയിലും വെള്ളപ്പൊക്കത്തിലും താറുമാറായ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം ഇന്നു മുതൽ സാധാരണനിലയിലാകും. വെള്ളക്കെട്ടിൽ അപകടാവസ്ഥയിലായ മലബാർ മേഖലയിലെ റെയിൽവേ പാലങ്ങൾ തിങ്കളാഴ്ച നേരെയാക്കിയിരുന്നു. എങ്കിലും ബുധനാഴ്ച മുതൽ റദ്ദാക്കിയ ട്രെയിനുകളുടെ റേക്കുകൾ യഥാസ്ഥാനങ്ങളിൽ എത്തിയിരുന്നില്ല. ഇതിനുള്ള കാലതാമസമാണ് സർവീസുകൾ നേരെയാക്കുന്നതിന് തടസമായത്.
ഇന്നലെയും എറണാകുളം - ഒാഘ ഉൾപ്പെടെ ഏതാനും ദീർഘദൂര ട്രെയിനുകളും പത്തോളം പാസഞ്ചറുകളും സർവീസ് നടത്തിയില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ഇന്നലെ ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയിൽ നിന്ന് ബാംഗ്ളൂരിലെ യശ്വന്തപുരയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തി.