തിരുവനന്തപുരം: കൊടുവഴന്നൂർ സർവീസ് സഹകരണ ബാങ്കിൽ 'മുറ്റത്തെമുല്ല' ലഘുവായ്‌പാ പദ്ധതിക്ക് തുടക്കമായി. സഹകരണ സംഘങ്ങളും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്‌തു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് അഡ്വ. കെ. വിജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്‌ണു, ഡയറക്ടർ ബോർഡ് അംഗങ്ങളായ എസ്. വിൻസന്റ്, ജെ. സുരേഷ് എന്നിവർ പങ്കെടുത്തു. ബാങ്ക് സെക്രട്ടറി എസ്. രമണിഅമ്മ നന്ദി പറഞ്ഞു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.