പൂവാർ: പുല്ലുവിള ഇരയിമ്മൻതുറ സി.ക്ലീറ്റസ് (72) നിര്യാതനായി.തിരുവനന്തപുരം ഡി.സി.സി അംഗവും കോൺഗ്രസ് കരുംകുളം മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു.പുല്ലുവിള മത്സ്യതൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മത്സ്യതൊഴിലാളി കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഫ്രാൻസിസ്ക.മക്കൾ: സൗമ്യ, ബിനോഷ്, ഷാബു.മരുമക്കൾ: ഇമ്മാനുവേൽ കുലാസ്, സബിത. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പുല്ലുവിള സെന്റ് ജേക്കബ് ഫെറോന ദേവാലയത്തിൽ.
ഫോട്ടോ: സി.ക്ലീറ്റസ്