madavoorpaara

മുടപുരം: പ്രകൃതിയെ കുറിച്ചും പ്രകൃതി സംരക്ഷണത്തെ കുറിച്ചും പഠിക്കുവാൻ വിദ്യാർഥികൾ പ്രകൃതി സംരക്ഷിത ഇടങ്ങളിൽ എത്തി. മുടപുരം ഗവ.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും എസ്.എം.സി കമ്മിറ്റിയുമാണ് പഠനോത്സവം സംഘടിപ്പിച്ചത്. നൂറോളം വിദ്യാർത്ഥികൾ രാവിലെ മടവൂർപാറയിലെ സംസ്ഥാന പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന പ്രാചീന ഗുഹാക്ഷേത്രത്തിൽ എത്തിയത്. സമുദ്രനിരപ്പിൽനിന്നും മുന്നൂറടി ഉയരത്തിലുള്ള ശിവക്ഷേത്രത്തിൽ കരിങ്കൽ പാറയിൽ പ്രകൃതി തന്നെ ഒരുക്കിയ ക്ഷേത്രത്തിനുള്ളിൽ കരിങ്കൽ പീഠവും ശിവപ്രതിഷ്ഠയും അവർ കണ്ടു. പാറയിൽ അനേകായിരം വർഷങ്ങൾക്ക് മുൻപ് പ്രകൃതി തന്നെ ഒരുക്കിയതാണ് ക്ഷേത്രവും പീഠവും ശിവലിംഗവും എന്ന് ക്ഷേത്രം മാനേജർ വിദ്യാർത്ഥികളോട് വിശദീകരിച്ചു. അവിടെ നിന്നും മടവൂർപാറ സംരക്ഷിത പാർക്കും വിദ്യാർത്ഥികൾ സന്ദർശിച്ചു. മുളകൾ കൊണ്ട് ഒരുക്കിയ പാലം വിദ്യാർത്ഥികൾക്ക് കൗതുകമായി. അവിടെ വിശാലമായ പാറപ്പുറത്ത് വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ്സെടുത്തു. തുടർന്ന് വെള്ളാനിക്കൽ പറയിലേക്കാണ് വിദ്യാർത്ഥികൾ പഠനോത്സവം നടത്തിയത്. പഠനയാത്രക്ക് അദ്ധ്യാപകരായ ആൻസി, ഹിമ ആർ.നായർ ആർ.കെ. രാകേന്ദു, സ്വപ്ന ശിഖി, എസ്.എം.സി.ഭാരവാഹികളായ ബി.എസ്. സജിതൻ, സുനിൽകുമാർ, ഷിൻസി തുടങ്ങിയവർ നേതൃത്വം നൽകി.