വർക്കല: വ്യാപാരി വ്യവസായി ഏകോപനസമിതി വടശേരിക്കോണം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യാപാരമേളയുടെ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം വ്യാപാരഭവനിൽ അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.യൂണിറ്റ് പ്രസിഡ് ബി.ജോഷിബാസു അദ്ധ്യക്ഷത വഹിച്ചു.ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി.വ്യാപാരമേള ചെയർമാൻ ഡി.എസ്.ദിലീപ്, യൂണിറ്റ് ട്രഷറർ എസ്.ഷൈൻ, വ്യാപാരമേള കോ-ഓർഡിനേറ്റർ ബി.ലാജി, ജനറൽ കൺവീനർ എം.തൻസിൽ, ഒറ്റൂർ ഗ്രാമപഞ്ചായത്തംഗ് എൻ.അജി, യു.എൻ.ശ്രീകണ്ഠൻ, ചിറയിൻകീഴ് മേഖലാ ട്രഷറർ ടി.ശ്രീനാഗേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: വ്യാപാരി വ്യവസായി ഏകോപനസമിതി വടശ്ശേരിക്കോണം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന വ്യാപാരമേളയുടെ സമ്മാനകൂപ്പൺ വിതരണോദ്ഘാടനം വ്യാപാരഭവനിൽ അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു