തിരുവനന്തപുരം:ഈ വർഷത്തെ കാലവർഷത്തിലും മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് 2611 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മന്ത്റി ജി.സുധാകരൻ പറഞ്ഞു. കഴിഞ്ഞ വർഷത്തെപ്രളയക്കെടുതിയിൽ ലോകബാങ്കിന്റെയും യു.എൻ.ഡവലപ്മെന്റ് കമ്മിറ്റിയുടെയും കണക്ക് പകാരം പൊതുമരാമത്ത് വകുപ്പിന് 11,000കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഇതിന്റെ പുനർനിർമാണം നടക്കുന്നതിനിടെയാണ് പുതിയ നഷ്ടം.പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ 1600 കിലോമീറ്റർ റോഡ് തകർന്നു. ഇത് മികച്ച രീതിയിൽ പുനർനിർമ്മിക്കുന്നതിന് 2000 കോടി വേണ്ടി വരും. മഴക്കെടുതി മൂലം 88 പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിന് 159 കോടിയും 80 സർക്കാർ കെട്ടിടങ്ങൾക്ക് ഉണ്ടായ നാശനഷ്ടം പരിഹരിക്കുന്നതിന് 2 കോടിയും മഴക്കെടുതി മൂലം തകർന്ന 308 കിലോമീറ്റർ ദേശീയപാത പുനർനിർമ്മിക്കാൻ 450 കോടിയും വേണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.