1

വിഴിഞ്ഞം : പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലെ മുന്നേറ്റത്തിൽ കേരളം ഇന്ത്യയ്ക്ക് മാതൃകയായെന്ന് ഡോ.ശശി തരൂർ എം.പി പറഞ്ഞു. വെങ്ങാനൂർ ഗേൾസ് എച്ച്.എസ്.എസിലെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചരിത്ര സാഹിത്യ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ജി.എൻ.പണിക്കർ, പ്രൊഫ. ടി.പി. ശങ്കരൻ കുട്ടി നായർ, പ്രൊഫ. വി.മധുസൂദനൻ നായർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാനും രക്ഷാധികാരിയുമായ എൻ.രാമകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം.വിൻസന്റ് എം.എൽ.എ, മുൻ എം.എൽ.എ വെങ്ങാനൂർ ഭാസ്കരൻ, സ്കൂൾ മാനേജർ ദീപ്തി ഗിരീഷ്, എച്ച്.എം പി.എൽ.ശ്രീലതാ ദേവി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.രാജശേഖരൻ നായർ എന്നിവർ സംസാരിച്ചു.