പാറശാല: പ്രളയ ദുരിതബാധിതർക്കായി ധനുവച്ചപുരം ഗവ. എം.കെ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ സംഭരിച്ച വസ്ത്രങ്ങൾ, ആഹാര സാധനങ്ങൾ, നിത്യോപയോഗ വസ്തുക്കൾ പാറശാല എ.ഇ.ഒ സെലിന്റെ സാന്നിദ്ധ്യത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് ഭാരവാഹികൾക്ക് കൈമാറി. ഹെഡ്മിസ്ട്രസ് എസ്. ജയപ്രദ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ ആണ് വസ്തുക്കൾ ശേഖരിച്ചത്.