jawahar

നെയ്യാറ്റിൻകര : കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിൽ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ആർട്ട് ഫെസ്റ്റ് 'വർണ്ണം' സിനിമാ സംവിധായകൻ ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പി. ജസ്റ്റിൻ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കാഞ്ഞിരംകുളം സി.ഐ. എസ്. ചന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡോ. ഷൈനി മാത്യു, സ്കൂൾ കൗൺസിലർ ഡോ. പി. രാജയ്യൻ, ഡി. സത്യദാസ്, വൈസ് പ്രിൻസിപ്പൽ ജി. മുരളീധരൻ നായർ, സ്കൂൾ മാനേജർ എൻ. വിജയൻ എന്നിവർ പങ്കെടുത്തു.