apakadam-1

പാലോട്: ഇളവട്ടം മുസ്ലീം പള്ളിക്ക് സമീപമുള്ള റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങൾ തുടർകഥയാകുമ്പോഴും അധികാരികൾക്ക് മിണ്ടാട്ടമില്ല. ഇന്നലെ വൈകിട്ട് കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്ക് പറ്റിയില്ല. എന്നാൽ ഇതേ റോഡിൽ ഉള്ള കുഴിൽ വീണ് കുറച്ചു നാൾ മുൻപ് നാലോളം പേർ മരിച്ചിരുന്നു. നിരവധി അപകടങ്ങളിൽ ധാരാളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പലരും ഇപ്പോഴും ചികിത്സയിലുമാണ്. റോഡിലുള്ള ഈ കുഴി അടച്ച് സുഗമമായ യാത്രാ സൗകര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. അധികാരികൾ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാർ അറിയിച്ചു.