accident

കോട്ടയം: അമ്മയും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ച് അമ്മ മരിച്ചു. മകൾക്ക് ഗുരുതര പരിക്ക്. ഇന്നലെ സന്ധ്യക്ക് ഏഴു മണിയോടെ ചങ്ങനാശേരി മോർക്കുളങ്ങരയിലാണ് അപകടം. അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ പൊലീസ് പിന്നീട് കണ്ടെത്തി.

കൊടുങ്ങൂർ കോട്ടേപ്പറമ്പിൽ ശോഭനയാണ് (55) മരിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ മകൾ ഗീതുവിനെ (26) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതു അപകട നില തരണം ചെയ്തിട്ടില്ല. ചങ്ങനാശേരി കെ.ആർ. ബേക്കറിയിലെ ജീവനക്കാരിയാണ് ഗീതു. ചങ്ങനാശേരി മറ്റത്ത് വാടകക്ക് താമസിക്കുകയാണ് ഗീതുവും കുടുംബവും. അവിടെ നിന്ന് ഒഴിയേണ്ടതിനാൽ മറ്റൊരു വീട് കണാനായി സ്കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടം. ചങ്ങനാശേരി സി.ഐ പി.വി.മനോജ് കുമാർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി. ഇന്ന് രാവിലെ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.