നെടുമങ്ങാട് : പ്രളയബാധിത സ്ഥലങ്ങളിലേയ്ക്ക് മലയോര മേഖലയിൽ നിന്ന് സഹായ പ്രവാഹം.നെടുമങ്ങാട് ലയൺസ് ക്ലബ് അംഗങ്ങൾ വാങ്ങിയതും സ്വരൂപിച്ചതുമായ ഉല്പന്നങ്ങളും ആഹാര പദാർത്ഥങ്ങളും ഭാരവാഹികളിൽ നിന്ന് തഹസിൽദാർ എം.കെ അനിൽകുമാർ ഏറ്റുവാങ്ങി.മരുന്നുകൾ,ശുചീകരണ ഉപകരണങ്ങൾ,വസ്ത്രങ്ങൾ എന്നിവയാണ് ലയൺസ് ക്ലബ് കൈമാറിയത്.പ്രസിഡന്റ് ലയൺ എസ്.ഹരികുമാർ,സെക്രട്ടറി ലയൺ എ.എ സലാം,ലയൺ ഐഡിയൽ സന്തോഷ് എന്നിവർ നേതൃത്വം നൽകി.നെടുമങ്ങാട് മേലാങ്കോട് ദേവീക്ഷേത്രം സമാഹരിച്ച പുതുവസ്ത്രങ്ങൾ നഗരസഭയിലെ കളക്ഷൻ സെന്ററിൽ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഏറ്റുവാങ്ങി.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്,ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് ജെ.കൃഷ്ണകുമാർ, സെക്രട്ടറി പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വസ്ത്രങ്ങളും കൈമാറിയത്.നെടുമങ്ങാട് ജനമൈത്രി പൊലീസ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ വസ്ത്രങ്ങളും ഭക്ഷ്യധാന്യങ്ങളും സമാഹരിച്ചു. ആവശ്യവസ്തുക്കൾ നിറച്ച ലോഡുമായി ലോറികൾ പ്രളയ പ്രദേശങ്ങളിലേക്ക് പുറപ്പെട്ടു.ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ ഫ്‌ളാഗ് ഒഫ് ചെയ്തു.സി.ഐ രാജേഷ്‌കുമാർ,എസ്.ഐ സുനിൽഗോപി തുടങ്ങിയവർ നേതൃത്വം നൽകി.പനവൂർ പി.എച്ച്. എം.കെ.എം വി.എച്ച്.എസ്.എസിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയർമാരും മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് സമാഹരിച്ച ഉത്പന്നങ്ങൾ നിറച്ച വാഹനങ്ങൾ പ്രിൻസിപ്പൽ ശ്രീകുമാർ നായർ ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ വിദ്യാർത്ഥികളിൽ നിന്ന് സാമഗ്രികൾ നിറച്ച പായ്ക്കറ്റുകൾ ഏറ്റുവാങ്ങി.പ്രോഗ്രാം ഓഫീസർ നാസിറാബീവി, അദ്ധ്യാപകരായ അനോജ എസ്.നായർ,ഗിരീഷ്. പി, ആശിഷ്.എസ് കുമാർ, ജയചന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു.നന്ദിയോട് പ്ലാവറ കൈരളി ഗ്രന്ഥശാല പ്രവർത്തകർ സമാഹരിച്ച അവശ്യ സാധനങ്ങൾ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രൻ ഏറ്റുവാങ്ങി.