കോവളം: ആരോഗ്യമുള്ള സമൂഹമാണ് നാടിന്റെ സമ്പത്തെന്ന് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പി.എ. മുഹമ്മദ് ആരിഫ് പറഞ്ഞു. ഐ.എം.എ നമ്മുടെ ആരോഗ്യം റീഡേഴ്‌സ് ക്ലബ് വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും വാഴമുട്ടം ഗവ. ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ഉപേന്ദ്രൻ കോൺട്രാക്ടർ അദ്ധ്യക്ഷനായിരുന്നു. ഐ.എം.എ സ്റ്റേറ്റ് മുൻ സെക്രട്ടറി ഡോ.ടി. സുരേഷ്‌കുമാർ മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ പ്രളയദുരിതബാധിതർക്കുള്ള സഹായവും ജില്ലയിലെ എസ്.പി.സി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും വിതരണം ചെയ്തു. ആർ.സി.സി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ വിഭാഗം ആർ.എം.ഒ ഡോ.സി.വി. പ്രശാന്ത്, മാനസികാരോഗ്യ ആശുപത്രി മുൻ സൂപ്രണ്ട് ഡോ. എ. അബ്ദുൾബാരി, മെഡിക്കൽ കോളേജ് ആശുപത്രി സർജറി വിഭാഗം മേധാവി ഡോ.ആർ.സി. ശ്രീകുമാർ, കോവളം എസ്.എച്ച്.ഒ പി. അനിൽകുമാർ, കോവളം എസ്.ഐ രതീഷ് ജെ.എസ്, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് പ്രതാപ് ചന്ദ്രൻ എസ്.കെ സ്‌കൂൾ ഹെഡ്മിസ്ട്രസ് കലാദേവി .എ, ക്ലബ് രക്ഷാധികാരി മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ, ക്ലബ് സെക്രട്ടറി സി. ഷാജിമോൻ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ കല .എസ്.ഡി, ശിശുപാലൻ, നെടുമം ഉദയകുമാർ, പനത്തുറ ബൈജു, തിരുവല്ലം ഉദയൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് വാഴമുട്ടം, കേരളകൗമുദി, ജനമൈത്രി പൊലീസ് സ്റ്റേഷൻ കോവളം എന്നിവയുടെ സഹകരണത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
ഫോട്ടോ: ഐ.എം.എ നമ്മുടെ ആരോഗ്യം റീഡേഴ്‌സ് ക്ലബ് വാർഷികവും സ്വാതന്ത്ര്യ ദിനാഘോഷവും വാഴമുട്ടം ഗവ. ഹൈസ്‌കൂളിൽ സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ പി.എ. മുഹമ്മദ് ആരിഫ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. ഡോ.ടി. സുരേഷ്‌കുമാർ, ഡോ. സി.വി. പ്രശാന്ത്, ഡോ.എ. അബ്ദുൾബാരി, ഡോ.ആർ.സി. ശ്രീകുമാർ, ഉപേന്ദ്രൻ കോൺട്രാക്ടർ, കോവളം എസ്.എച്ച്.ഒ പി. അനിൽകുമാർ, കോവളം എസ്.ഐ. രതീഷ് ജെ.എസ്, സി. ഷാജിമോൻ, മുട്ടയ്ക്കാട് ആർ.എസ്. ശ്രീകുമാർ, ഹെഡ്മിസ്ട്രസ് കലാദേവി .എ എന്നിവർ സമീപം