kerala-indipendence

തിരുവനന്തപുരം: രാജ്യത്തിന്റെ 73 ാമത് സ്വാതന്ത്റ്യദിനം വിവിധപരിപാടികളോടെ ആഘോഷിച്ചു. തിരുവനന്തപുരം സെൻട്രൽ സ്​റ്റേഡിയത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ ദേശീയപതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു.
ശംഖുംമുഖം അസി. കമ്മിഷണർ ആർ. ഇളങ്കോ ആയിരുന്നു പരേഡ് കമാൻഡർ. തിരുവനന്തപുരം സി​റ്റി ആംഡ് റിസർവ് അസി. കമാൻഡന്റ് വി. സുരേഷ് ബാബു സെക്കൻഡ് ഇൻ കമാൻഡും.
മലബാർ സ്‌പെഷ്യൽ പൊലീസ്, സ്‌പെഷ്യൽ ആംഡ് പൊലീസ്, കേരള സായുധ പൊലീസ് ബ​റ്റാലിയനുകൾ, കേരള സായുധ വനിതാ പൊലീസ് ബ​റ്റാലിയൻ, ഇന്ത്യാ റിസർവ് ബ​റ്റാലിയൻ, റാപ്പിഡ് റെസ്‌​പോൺസ് റെസ്​ക്യൂ ഫോഴ്‌​സ്, തമിഴ്‌നാട് സ്​റ്റേ​റ്റ് പൊലീസ്, കേരള ജയിൽ വകുപ്പ്, കേരള എക്‌സൈസ് വകുപ്പ്, കേരള ഫയർ ആൻഡ് റെസ്​ക്യൂ സർവീസസ്, കേരള വനം വകുപ്പ്, കേരള മോട്ടോർ വാഹന വകുപ്പ്, സൈനിക സ്​കൂൾ, എൻ.സി.സി ആർമി വിംഗ്, നേവൽ വിംഗ്, എയർവിംഗ്, സ്​റ്റുഡന്റ് പൊലീസ് കേഡ​റ്റ്‌സ്, സ്​കൗട്ട്‌സ്, ഗൈഡ്‌സ്, തിരുവനന്തപുരംസി​റ്റി അശ്വാരൂഢ പൊലീസ് എന്നിവർ പരേഡിൽ അണിനിരന്നു.
തിരുവനന്തപുരം സി​റ്റി പൊലീസിന്റെയും കേരള ആംഡ് പൊലീസ് മൂന്നാം ബ​റ്റാലിയന്റെയും ബ്രാസ് ബാൻഡും സ്‌പെഷ്യൽ ആംഡ് പൊലീസ് ബ​റ്റാലിയന്റെയും കേരള പൊലീസ് ആംഡ് പൊലീസ് അഞ്ചാം ബ​റ്റാലിയന്റെയും പൈപ്പ് ബാൻഡും പരേഡിൽ പങ്കെടുത്തു.
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, കറക്‌ഷണൽ സർവീസ് മെഡലുകൾ, ജീവൻരക്ഷാ പതക്കങ്ങൾ എന്നിവ മുഖ്യമന്ത്റി സമ്മാനിച്ചു.
2019 ലെ പരേഡിൽ ഏ​റ്റവും നല്ല പൊലീസ് കണ്ടിജന്റിനുള്ള മുഖ്യമന്ത്റിയുടെ റോളിംഗ് ട്രോഫി സ്‌പെഷ്യൽ ആംഡ് പൊലീസിനും ഏ​റ്റവും നല്ല നോൺ പൊലീസ് കണ്ടിജന്റിനുള്ള റോളിംഗ് ട്രോഫി മോട്ടോർ വാഹന വകുപ്പിനും മുഖ്യമന്ത്റി സമ്മാനിച്ചു. സായുധസേന പതാകദിനത്തിൽ ഏ​റ്റവും കൂടുതൽ തുക സമാഹരിച്ചവർക്കുള്ള മുഖ്യമന്ത്റിയുടെ റോളിംഗ് ഷീൽഡും സമ്മാനിച്ചു.
തിരുവനന്തപുരമാണ് കൂടുതൽ തുക സമാഹരിച്ച ജില്ല. പ്രോത്സാഹന സമ്മാനം കാസർകോട് നേടി. മലപ്പുറം എൻ.സി.സി 29 (കെ) ബ​റ്റാലിയനും മലപ്പുറം പി.എസ്.എം.ഒ കോളേജും കൂടുതൽ തുക സമാഹരിച്ചവർക്കുള്ള സമ്മാനം ഏ​റ്റുവാങ്ങി. എൻ.സി.സിയുടെ അശ്വാഭ്യാസപ്രകടനങ്ങൾ ഇത്തവണത്തെ പ്രത്യേകതയായിരുന്നു. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്റി കടകംപള്ളി സുരേന്ദ്രൻ, മ​റ്റ് ജനപ്രതിനിധികൾ, ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോക്‌​നാഥ് ബെഹ്‌​റ, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.