charamam

കാട്ടാക്കട: നെയ്യാർ ജലാശയത്തിൽ കുളിക്കാനിറങ്ങിയ തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് മിനിസ്റ്റീരിയൽ സ്റ്റാഫ് കിളിമാനൂർ പുല്ലയിൽ കണ്ണമത്ത് ഗീതാഞ്ജലിയിൽ രാധാകൃഷ്ണൻ നായർ (49) മുങ്ങിമരിച്ചു. വ്യാഴാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് ജീവനക്കാരായ ഇന്ദ്രജിത്ത്, ഉദയകുമാർ, പ്രദീപ് ഷംനാദ് എന്നിവരും കോട്ടൂർ സ്വദേശിയായ സജ്ജാദും ഉൾപ്പെട്ട സംഘം വ്യാഴാഴ്ച ഉച്ച തിരിഞ്ഞാണ് നെയ്യാറിൽ ചേമ്പൂരുള്ള വിജയന്റെ വീട്ടിലെത്തിയത്. ഇവർ വിജയന്റെ വീടിനു ചേർന്നുള്ള ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി. ഇതിനിടയിൽ രാധാകൃഷ്ണൻ മുങ്ങിത്താഴുകയായിരുന്നു. സജ്ജാദ് രാധാകൃഷ്ണനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലും വിഫലമായി. ഇന്നലെ രാവിലെ സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്ഥാന വനിതാ സെൽ ഡബ്ളിയു.പി. സി ഗീത ഭാര്യയാണ്. മക്കൾ : സ്കൂൾ വിദ്യാർത്ഥികളായ അനന്തകൃഷ്ണൻ, അരവിന്ദ് കൃഷ്ണൻ.