മുടപുരം: മംഗലപുരം ഗ്രാമപഞ്ചായത്തിൽ എം.കെ.എസ്.പി ഏകദിന ശില്പശാലയും ബയോ ആർമി രൂപീകരണവും നടന്നു. മഹിളാ കിസാൻ ശാക്തീകരണ പരിയോജന പദ്ധതി പ്രകാരം ഗ്രാമ പഞ്ചായത്തുകളിൽ രാസ രഹിത പച്ചക്കറി, കിണർ റീ ചാർജിംഗ്, തെങ്ങുകയറ്റ തൊഴിൽ, മൃഗപരിപാലനം, നെൽകൃഷി, ജലസംരക്ഷണം എന്നീ മേഖലകളിൽ ലേബർ ബാങ്ക് രൂപീകരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ശില്പശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമ കാര്യ ചെയർപേഴ്സൺ എസ്. ജയ, മെമ്പർമാരായ അജികുമാർ, എസ്. സുധീഷ് ലാൽ, വേണുഗോപാൽ നായർ, എം.എസ്. ഉദയകുമാരി, എസ്.ആർ. കവിത, സിന്ധു. സി.പി, അമൃത, കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു ജയിംസ്, എം.ജി.എൻ.ആർ.എസ് എ.ഇ മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.