thaluk

വർക്കല: ശിവഗിരി ശ്രീനാരായണ സീനിയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്റ്യദിനാഘോഷവും രക്തദാനക്യാമ്പും നടന്നു. പി.ടി.എ പ്രസിഡന്റ് ബിജു ദേശീയപതാക ഉയർത്തി. പ്രിൻസിപ്പൽ ലറീസകുട്ടപ്പൻ സ്വതന്ത്റ്യദിനസന്ദേശം നൽകി. ആർ.എൻ.മേഘ, രേവതി എസ് പിള്ള എന്നിവർ സംസാരിച്ചു. ചുവർപത്രിക, സ്വാതന്ത്റ്യദിന ഗാനങ്ങൾ എന്നീ പരിപാടികൾക്ക് ശേഷം മധുരവിതരണവും നടന്നു. തുടർന്ന് സ്കൂളിലെ ഹെൽത്ത് വെൽനസ് ആൻഡ് ചാരിറ്റി ക്ലബിന്റെ നേതൃത്വത്തിൽ കൊല്ലം ഐ.എം.എയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഡോ.അനിതബാലകൃഷ്ണൻ, ലറീസ കുട്ടപ്പൻ, സോജ.ഡി, ബിജു, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക അനദ്ധ്യാപകർ എന്നിവർ രക്തദാനക്യാമ്പിൽ പങ്കെടുത്തു.

വർക്കല: സിവിൽസ്റ്റേഷനിൽ സ്വാതന്ത്റ്യദിനം ആഘോഷിച്ചു. തഹസിൽദാർ എ.വിജയൻ പതാക ഉയർത്തി. ഇടവ എം.ആർ.എം.കെ.എം.എം എച്ച്.എസ് എസ് വിദ്യാർത്ഥികളായ ദേവിക, നേഹ, അനഘ, ശ്രീലക്ഷ്മി എന്നിവർ ദേശീയഗാനവും പതാകഗാനവും ആലപിച്ചു. ഭൂരേഖ തഹസീൽദാർ സുജവർഗീസ്, എ.ഇ.ഒ ഷൈലാബീഗം, ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസീൽദാർ ജി.കെ.സിന്ധു തുടങ്ങിയവർ സ്വാതന്ത്റ്യദിന സന്ദേശം നൽകി.