തിരുവനന്തപുരം: മോപ് അപ് കൗൺസലിംഗിലൂടെ പ്രവേശനം ലഭിച്ച നാല് വിദ്യാർത്ഥികൾ സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടാത്തതിനാൽ ഒഴിവുണ്ടായ നാല് സീറ്റുകളിലേക്ക് എൻട്രൻസ് കമ്മിഷണർ പ്രവേശനം നടത്തും. കോടതിയുടെ മാർഗരേഖയ്ക്കനുസൃതമായാണ് പ്രവേശനം. ഒഴിവുകളുടെ വിവരവും കട്ട് ഓഫ് റാങ്കുകളും ഇങ്ങനെ: തൊടുപുഴ അൽ-അസ്ഹർ- അഖിലേന്ത്യാക്വോട്ട 7491, കൊല്ലം അസീസിയ- അഖിലേന്ത്യാ ക്വോട്ട 7491, പാലക്കാട് ഒറ്റപ്പാലം പി.കെ.ദാസ്- സംസ്ഥാന ക്വോട്ട- 7491, കൊല്ലം അസീസിയ മുസ്ലീം ക്വോട്ട- 8336

ഈ കട്ട് ഓഫ് റാങ്കിൽ ഉൾപ്പെടുന്നവർക്ക് മാത്രമായിരിക്കും പ്രവേശന നടപടികളിൽ പങ്കെടുക്കാൻ അർഹതയുള്ളതെന്ന് എൻട്രൻസ് കമ്മിഷണർ അറിയിച്ചു. ഒഴിവു നികത്താനാവാതെ വന്നാൽ പുതുക്കിയ കട്ട് ഓഫ് റാങ്ക് 17ന് വൈകിട്ട് പ്രസിദ്ധീകരിക്കും. പ്രവേശനം സംബന്ധിച്ച മാനദണ്ഡങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിലുണ്ട്. ഹെൽപ്പ് ലൈൻ : 0471-2332123, 2339101, 2339102, 2339103 & 2339104 (10 am- 5pm)