വെഞ്ഞാറമൂട്: രോഗിയെ വീട്ടിലെത്തിച്ച് മടങ്ങിയ ആംബുലൻസ് നിറുത്തിയിട്ടിരുന്ന ആട്ടോയിൽ ഇടിച്ചു. ആംബുലൻസ് ഡ്രൈവർ അടൂർ ബഥേൽ ഹൗസിൽ ജോയിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് 6നായിരുന്നു സംഭവം. മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി കിളിമാനൂരിൽ പോയി മടങ്ങിയ സ്വകാര്യ ആംബുലൻസ് കാരേറ്റ് ജംഗ്ഷന് സമീപം നിറുത്തിയിട്ടിരുന്ന ആട്ടോയിൽ ഇടിക്കുകയായിരുന്നു. അപകടശേഷം ഇടറോഡിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച ആംബുലൻസ് വെഞ്ഞാറമൂട് - ആറ്റിങ്ങൽ റോഡിൽവച്ച് പൊലീസ് പിടികൂടി. വെഞ്ഞാറമൂട് സി.ഐ ബി. ജയനും എസ്.ഐ ബിനീഷ് ലാലും ചേർന്നാണ് ഇയാളെ പിടികൂടിയത്. ആംബുലൻസിന്റ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആറ്റിങ്ങൽ ആർ.ടി.ഒയെ അറിയിച്ചതായി സി.ഐ പറഞ്ഞു.