police


പാലോട്: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. പെരിങ്ങമ്മല ഇലവുപാലം അടിപ്പറമ്പ് കിഴക്കുംകര പുത്തൻവീട്ടിൽ ഷിജുലാൽ (25), ഇലവുപാലം അടിപ്പറമ്പിൽ അരുൺ (19), ഇലവുപാലം ചോനമല അമൽ ഭവനിൽ ആരോമൽ (19) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന പ്രതികൾ കഴിഞ്ഞ ദിവസം രാത്രി റോഡിൽ നിന്നിരുന്ന പെരിങ്ങമ്മല സ്വദേശികളായ നവാസ്, ജിയാസ്, സലിം എന്നിവരെ തെറി വിളിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിൽ പ്രതികൾ ഇവരെ ദേഹോപദ്രവം ഏല്പിക്കുകയും കല്ലെറിഞ്ഞ് കൊലപ്പെടുത്താനും ശ്രമിച്ചു. ഏറുകൊണ്ട നവാസ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് സി.ഐ സി.കെ മനോജ്, എസ്.ഐമാരായ സതീഷ്‌കുമാർ, ഭുവനേന്ദ്രൻ നായർ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ പ്രദീപ്, മനു, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.