rbi

തിരുവനന്തപുരം: എ.ടി.എം ഉപയോഗിച്ച് നിശ്ചിത എണ്ണത്തിൽ കൂടുതൽ തവണ പണം പിൻവലിച്ചാൽ മാത്രമേ ചാർജ് ഇൗടാക്കാവൂ എന്ന് നിർദ്ദേശിച്ച് റിസർവ് ബാങ്ക് സർക്കുലർ ഇറക്കി. പണം പിൻവലിക്കുന്നത് ഒഴികെയുള്ള സേവനങ്ങൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഇനി ചാ‌ർജ് ഈടാക്കരുതെന്നും ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

ബാലൻസ് അന്വേഷണം, ചെക്ക് ബുക്കിനുള്ള അപേക്ഷ, ഫണ്ട് ട്രാൻസ്‌ഫർ എന്നിവയ്ക്ക്‌ ചാർജ് ഇടാക്കാനാവില്ല. കാർഡ് ഇഷ്യു ചെയ്യുന്ന ബാങ്കിന്റെ എ.ടി.എം വഴി അഞ്ച് തവണയിൽ കൂടുതൽ പണം പിൻവലിച്ചാൽ മാത്രമേ ചാർജ് ഈടാക്കാവൂ. മറ്റു ബാങ്കുകൾ വഴി രണ്ടു തവണയിൽ കൂടുതൽ വരുന്ന പണമിടപാടിന് ചാർജ് ഈടാക്കാം. എ.ടി.എം മെഷീന്റെ സാങ്കേതിക തകരാർ മൂലം പണം പിൻവലിക്കാൻ സാധിക്കാതെ വന്നാൽ അത് ഇടപാടായി കണക്കാക്കില്ല. മെഷീൻ തകരാർ, സോഫ്റ്റ് വെയർ, നെറ്റ് വർക്ക് പ്രശ്നങ്ങൾ, മെഷീനിൽ ആവശ്യത്തിന് പണമില്ലാതിരിക്കുക തുടങ്ങിയവയൊക്കെ സാങ്കേതിക പ്രശ്നങ്ങളുടെ പരിധിയിൽ വരും.