general

ബാലരാമപുരം: ആറര കിലോ കഞ്ചാവുമായി യുവാവ് ബാലരാമപുരം പൊലീസ് പിടിയിലായി.വലിയതുറ വള്ളക്കടവ് പുത്തൻപാലം റ്റി.സി 71/2731 നമ്പർ വീട്ടിൽ നസീമിനെയാണ് (25)​ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.നാഗർകോവിൽ ഭാഗത്ത് നിന്നും കഞ്ചാവ് എത്തിച്ച് ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് വില്പന നടത്തിവരുന്നതായി നസീം പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ.മധുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി അനിൽകുമാർ,​ബാലരാമപുരം സി.ഐ ജി.ബിനു,​എസ്.ഐ മാരായ വിനോദ് കുമാർ,​വൈ.തങ്കരാജ്,​ എ.എസ്.ഐ മാരായ പ്രശാന്ത്,​ സാജൻ,​ ആന്റി നർക്കോട്ടിക് സ്കാഡിലെ എ.എസ്.ഐ ഷിബു,​സി.പി.ഒ അലക്സ്,​അനിൽകുമാർ എന്നിവരുടെ നേത്യത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.