bail

കിളിമാനൂർ: മഹാദേവേശ്വരം ശ്രീവിദ്യാധിരാജ സ്മാരക എൻ.എസ്.എസ് കരയോഗം മന്ദിര ഉദ്ഘാടനവും സംയുക്ത വാർഷിക സമ്മേളനവും വനിത വിളമ്പ് സംഘം യൂണിറ്റ് ഉദ്ഘാടനവും ഊമൻ പള്ളിക്കര കരയോഗ മന്ദിരത്തിൽ എൻ.എസ്.എസ്.ഡയറക്ടർ ബോർഡംഗം ജി. മധു സൂധനൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ് ആർ. രവിന്ദ്രൻ നായരുടെ അധ്യക്ഷതയിൽ സെക്രട്ടറി കെ. രാധാകൃഷ്ണൻ നായർ വാർഷിക റിപ്പോർട്ടവതരിപ്പിച്ചു. വനിതാ സമാജം സമ്മേളനം പ്രസിഡന്റ് ടി. രമാഭായ് അമ്മ അദ്ധ്യക്ഷത വഹിച്ചു. എസ്. മോളി, കെ. ഓമന അമ്മ, ജി. അംബികാ കുമാരി അമ്മ എന്നിവർ പങ്കെടുത്തു. മുർതിർന്ന പൗരനെ ആദരിക്കലും ഓണം കിറ്റ് വിതരണവും നടന്നു. വിദ്യാഭ്യാസ അവാർഡ് വിതരണം വൈസ് പ്രസിഡന്റ് ജി. ഹരിദാസൻ നായരും പ്രോത്സാഹന സമ്മാന വിതരണം വനിത യൂണിയൻ പ്രസിഡന്റ് വി.ടി. സുഷമ ദേവിയും നിർവഹിച്ചു. അഡ്വ. ബാലചന്ദ്രൻ നായർ, യൂണിയൻ സെക്രട്ടറി അശോക് കുമാർ, വെണ്ടർ കെ. ശശിധരൻ നായർ, മേഖലാ കൺവീനർ എം. വാഞ്ചു, വി. സുരേഷ് കുമാർ, ടി. രമാഭായ് അമ്മ, എസ്. മുരളിധരൻ നായർ, കെ. രാധാകൃഷ്ണൻ നായർ, ആർ. രവീന്ദ്രൻ നായർ, കെ. രാധാകൃഷ്ണൻ നായർ, കെ. മോഹൻദാസ്, പ്രജോദ് ആർ. പ്രദീപ് എന്നിവർ സംസാരിച്ചു.