suresh-gopi-ulkadanam-che

കല്ലമ്പലം: തിരുവനന്തപുരം ജില്ല മണമ്പൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കല്ലമ്പലം ജെ.ജെ ഓഡിറ്റോറിയത്തിൽ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു. ബി.ജെ.പിയുടെ ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ ഡോ. തോട്ടയ്ക്കാട് ശശി എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കും. ബി.ജെ.പി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് മണമ്പൂർ ദിലീപ് അദ്ധ്യക്ഷനായ ചടങ്ങിൽ വർക്കല മണ്ഡലം പ്രസിഡന്റ് ഹരിലാൽ സ്വാഗതവും ജനറൽ സെക്രട്ടറി ഒറ്റൂർ മോഹൻദാസ് കൃതജ്ഞതയും ആശംസിച്ചു. സ്ഥാനാർത്ഥി ഡോ. തോട്ടയ്ക്കാട് ശശി പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബി.ജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ദക്ഷിണമേഖല സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ശിവസേന രാഷ്ട്രീയ കാര്യ ചെയർമാൻ പെരുങ്ങുമല അജി, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വിപിൻ രാജ്, മലയിൻകീഴ് രാജേഷ്, ശിവസേന ജില്ല പ്രസിഡന്റ് വെള്ളാർ സന്തോഷ്, വെള്ളാഞ്ചിറ സോമശേഖരൻ, എരുത്താവൂർ ചന്ദ്രൻ, ആലംകോട് ദാനശീലൻ, ജനകകുമാരി, വക്കം അജിത്ത്, അനീഷ്, നകുലൻ കല്ലമ്പലം തുടങ്ങിയവർ പങ്കെടുത്തു.