photo

നെടുമങ്ങാട്: അരുവിക്കര ജംഗ്‌ഷനിലും ഡാം പരിസരത്തും ഉദ്യാനത്തിലും അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ വിനോദ സഞ്ചാരികൾക്ക് ഭീഷണിയായിട്ടും അധികൃതർ അനങ്ങുന്നില്ലെന്ന് പരാതി. നാട്ടുകാരും വിദ്യാർത്ഥികളും സന്ദർശകരും നായ്ക്കളുടെ ആക്രമണ ഭീതിയിലാണ് .നിരവധി വഴിയാത്രികർക്ക് ഇതിനകം കടിയേറ്റു. ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ ചാടി യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ഹൈസ്ക്കൂൾ ജംഗ്‌ഷൻ, ആശുപത്രി പരിസരം, ഡാമിനു സമീപത്തെ ഓപ്പൺ എയർ ആഡിറ്റോറിയം,പൊലീസ് സ്റ്റേഷൻ, പൊതുചന്ത, എന്നിവിടങ്ങളിൽ താവളമുറപ്പിച്ച് പെറ്റുപെരുകുന്ന നായ്ക്കൾ സഞ്ചാരികളുടെ പേടിസ്വപ്നമാണ്‌. ആശുപത്രിയിലെത്തുന്നവർക്കും സുരക്ഷാഭീഷണിയുണ്ട്. ഓണാഘോഷത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഡാം പരിസരത്ത് തെരുവ്നായ ശല്യം രൂക്ഷമായത് സന്ദർശകരെയും നാട്ടുകാരെയും ആശങ്കപ്പെടുത്തുന്നുണ്ട്.