ആറ്റിങ്ങൽ: യുവാവ് കിണറ്റിൽ വീണ് മരിച്ചു. ഇളമ്പ മുദാക്കൽ ഈഴവർ കോണം കാളിവിളവീട്ടിൽ കൃഷ്ണകുമാർ (26) ആണ് മരിച്ചത്. കിണറ്റിൻകരയിലിരുന്ന് ഭക്ഷണ സാധനങ്ങൾ വൃത്തിയാക്കവേ ജന്നി വന്ന് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു എന്നാണ് ബന്ധുക്കളുടെ മൊഴി. ഫയർഫോഴ്‌സ് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിയറ രാജൻ ആചാരിയുടെയും ജയയുടെയും മകനാണ്.