chenkal-temple

പാറശാല: മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിൽ നിർമ്മിക്കുന്ന നവഗ്രഹ മണ്ഡപത്തിന്റെ തറക്കല്ലിടൽ കർമ്മവും അടുത്ത വിനായക ചതുർത്ഥി മഹോത്സവത്തിന്റെ ഉന്നതതല യോഗം ഉദ്‌ഘാടനവും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. മതേതര സങ്കൽപ്പങ്ങൾ ഉയർത്തിപ്പിടിക്കുന്ന ക്ഷേത്രമായ മഹേശ്വരം ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലോക റെക്കാർഡിൽ ഇടം നേടിയ ശിവലിംഗം സന്ദർശിക്കാൻ ഇന്ത്യയിലെ എല്ലാ ഭക്തർക്കും അവസരമൊരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര തഹസിൽദാർ കെ.മോഹൻകുമാർ, വി.ആർ.സലൂജ, ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, മണ്ഡലം ഒ.ബി.സി മോർച്ച പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ഡി.സി.സി ഭാരവാഹികളായ വട്ടവിള വിജയൻ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ, ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, സെക്രട്ടറി വിഷ്ണു, നെയ്യാറ്റിൻകര ഡിവൈ.എസ്.പി.അനിൽകുമാർ എന്നിവർ പങ്കെടുത്തു. ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ വി.കെ.ഹരികുമാർ സ്വാഗതവും കെ.പി.മോഹനൻ നന്ദിയും പറഞ്ഞു.