2

ശ്രീകാര്യം: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് 16 പവൻ മോഷ്ടിച്ച യുവതിയെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യത്തിന് സമീപം തുഷാരത്തിൽ റോണി സി. ജോണിന്റെ വീട്ടിൽ നിന്നാണ് 16 പവൻ മോഷണം പോയത്. പ്രതിയായ ജോലിക്കാരി ചിറയിൻകീഴ് പറയത്തുകോണം ലക്ഷംവീട് ചിലമ്പിൽ കോണത്ത് പുത്തൻവീട്ടിൽ പ്രസന്നയെ (45) യാണ് വിട്ടുകാരുടെ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി പ്രസന്ന ഈ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു.

ഒരു മാസം മുമ്പാകാം സ്വർണം മോഷ്ടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കാരണം ഒരു മാസത്തിന് മുമ്പുവരെ വീട്ടുകാർ ഈ സ്വർണം ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ദിവസം അലമാരയിൽ നോക്കിയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാൽ വീട്ടുകാർക്ക് സംശയം ഉണ്ടാകാതിരിക്കാൻ പ്രസന്ന ദിവസവും ജോലിക്കെത്തിയിരുന്നു. ശ്രീകാര്യം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ് ' എസ്.ഐ. സജികുമാർ സി.പി.ഒ മാരായ രാജേഷ്, ഗീത, റൂബി മോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.