ktl

കാട്ടാക്കട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുറ്റിച്ചലിൽ സ്ഥാപിച്ചനിരീക്ഷണ കാമറകളുടെ ഉദ്ഘാടനം അഡിഷണൽ റൂറൽ എസ്.പി. ഇക്‌ബാൽ നിർവഹിച്ചു. കുറ്റിച്ചൽ യൂണിറ്റ് വ്യാപാരികളിൽ നിന്നും സ്വരൂപിച്ച മൂന്നര ലക്ഷം രൂപ ചെലവാക്കിയാണ് 12 ഐ.പി കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. യൂണിറ്റ് പ്രസിഡന്റ് എം. സുരേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അനസ്. ഇ, കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ, ജില്ലാ സെക്രട്ടറി വൈ.വിജയൻ, ജില്ലാ ട്രഷറർ ധനീഷ് ചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് കുട്ടപ്പൻ നായർ, നെയ്യാർ ഡാം സബ് ഇൻസ്‌പെക്ടർ സാജു. എസ്, കൃഷ്ണകുമാരി, കൊച്ചു നാണു, സുധീർ കുമാർ, എ. ജയൻ തുടങ്ങിയവർ പങ്കെടുത്തു.