കിളിമാനൂർ: തൊളിക്കുഴി എസ്.വി.എൽ.പി.എസിൽ കർഷക ദിനാചരണം വിവിധ പരിപാടികളോടെ നടന്നു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ മികച്ച കർഷകരായ ഉണ്ണി, ദിവ്യ എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് എം. തമീമുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ രാജേഷ് റാം, അജി, സാബു, വിജിത, അനീസ, എസ്. സനു, എ. എം ഇർഷാദ്, ഷമീം എ. ആർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം സ്കൂൾ അങ്കണത്തിൽ നടത്തി. കർഷകർ കൃഷി അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചത് മികവാർന്ന പഠനാനുഭവം നൽകി. ശേഖരിച്ച പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പ്രദർശനത്തിന് ശേഷം കളക്ഷൻ സെന്ററിലേക്ക് കൈമാറി പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സ്കൂൾ പങ്കാളികളായി. പത്രത്താളുകളിൽ നിന്നും പ്രളയ ദുരിതത്തിന്റെ നേർക്കാഴ്ചകൾ ശേഖരിച്ച് പ്രദർശിപ്പിച്ചുകൊണ്ട് സ്കൂൾ പരിസ്ഥിതി ക്ലബ് ദിനാചരണത്തിൽ പങ്ക് ചേർന്നു. കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. നസീറ ബീവി, പഞ്ചായത്ത് സെക്രട്ടറി എന്നിവർ പങ്കെടുത്തു.