01

വിതുര: ഫ്രാറ്റ് വിതുര മേഖലാ കമ്മിറ്റിയുടെ പ്രതിഭാസംഗമവും വാർഷിക സമ്മേളനവും (ഉണർവ് 2019) വിതുര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. ഉച്ചയ്ക്ക് നടന്ന ബോധവത്കരണ ക്ലാസ് എക്സൈസ് പ്രിവന്റീവ് ഒാഫീസർ വി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം അടൂർപ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് വിതുര മേഖലാ പ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു.വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ഫ്രാറ്റ് വിതുര മേഖലാസെക്രട്ടറി തെന്നൂർ ഷിഹാബ്, വൈസ് പ്രസിഡന്റ് കെ.രഘു പൊൻപാറ, കെ. സുലോചനൻനായർ, പി. ബാലകൃഷ്ണൻനായർ, കല്ലാർ ശ്രീകണ്ഠൻനായർ, എ.ഇ. ഇൗപ്പൻ, പി. ശശിധരൻനായർ, എം. ഷിഹാബുദ്ദീൻ, മേമല വിജയൻ, പി. സോമൻ, മലയടി രഞ്ജിത്, മണലയം ലോറൻസ്, വി.എസ്. ഹണികുമാർ, കെ.ജെ. ജയചന്ദ്രൻനായർ, ഡോ.പി.എസ്.പിള്ള, പി.വിജയൻനായർ, എന്നിവർ പങ്കെടുത്തു. വിതുര, തൊളിക്കോട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അമ്പതിൽപ്പരം റസിഡന്റ് അസോസിയേഷനുകളുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. കർഷക മുത്തച്ഛനെയും മുത്തശ്ശിയെയും തിരഞ്ഞെടുത്ത പ്രമുഖ പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു. യോഗാനന്തരം എക്സൈസ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും ജനമൈത്രി പൊലീസ് ഡിപ്പാർട്ട്മെന്റ് അവതരിപ്പിച്ച ബോധവത്കരണ നാടകവും നടന്നു.