ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലുള്ള എല്ലാ വിഭാഗം പട്ടിക ജാതി പട്ടികവർഗക്കാരുടെയും, അവർ താമസിക്കുന്ന കോളനികളുടെയും പ്രശങ്ങൾക്കു പരിഹാരം കാണുമെന്നും കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ അവർക്കുതന്നെ കൃത്യമായി എത്തിക്കുമെന്നും അടൂർ പ്രകാശ് എം.പി പറഞ്ഞു. ആറ്റിങ്ങലിൽ വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകൾ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി മെമ്പർമാരായ ആറ്റിങ്ങൽ ബാലകൃഷ്ണൻ, പി.വി. ജോയി, ഗ്രാമം ശങ്കർ, ഡി.സി.സി. ജനറൽ സെക്രട്ടറി ജോഷി, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ആലംകോട് അഷറഫ്, ആലംകോട് ജോയി, ജഗനാഥൻ, അനിൽ രാജ്, ഇയാസ്, ജിജി, വക്കം സുധ എന്നിവർ സംസാരിച്ചു.