തിരുവനന്തപുരം: പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആശുപത്രി കോമ്പൗണ്ടിനുള്ളിലെ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് പരിഭ്രാന്ത്രി പടർത്തി. ഇന്നലെ രാവിലെ 7 ഓടെയാണ് അന്തേവാസിയായ ആൾ ആശുപത്രി കോമ്പൗണ്ടിലെ മരത്തിൽ കയറിയ ശേഷം താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയത്. തുടർന്ന് അധികൃതർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. അവരെത്തുന്നതിനിടെ ഡോക്ടർമാർ ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.