പാറശാല: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ട്രെയിനിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. നെടുമങ്ങാട് പാലോട് പേരയം മേക്കുംകര പുത്തൻവീട്ടിൽ വിഷ്ണു (26) ആണ് പാറശാല റെയിൽവേ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് പാറശാല സ്റ്റേഷനിൽ എത്തിയ കന്യാകുമാരി - പുനലൂർ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരനായിരുന്നു പ്രൈവറ്റ് ബസിലെ കണ്ടക്ടർ കൂടിയായ ഇയാൾ. പിടിച്ചെടുത്ത കഞ്ചാവ് ചില്ലറ വില്പനയ്ക്കായി വാങ്ങിക്കൊണ്ടു വന്നതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം റെയിൽവേ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സുനിൽകുമാർ, ഇൻസ്‌പെക്ടർ ജയകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം പാറശാല റെയിൽവേ പൊലീസ് എസ്.എച്ച്.ഒ ശരത്കുമർ, എസ്.ഐമാരായ അബ്ദുൽ വഹാബ്, ശ്രീകുമാർ, എസ്.സി.പി.ഒ ശിവകുമാർ, സി.പി.ഒ ബൈജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.