കിളിമാനൂർ:ബൈക്കിടിച്ച് തലയ്ക്ക് ക്ഷതമേറ്റ് ഒരു വർഷത്തിലധികമായി അബോധാവസ്ഥയിലായിരുന്ന ആൾ മരിച്ചു. കിളിമാനൂർ പാപ്പാല മന്മഴി വീട്ടിൽ ഭാസ്കരപിള്ള (68) ആണ് മരിച്ചത്. കിളിമാനൂരിലെ ഒരു കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ .കട അടച്ച് വീട്ടിലേക്ക് പോകവെ 2018 ജൂൺ 27 ന് രാത്രി 9 മണിക്ക് എം സി. റോഡിൽ പാപ്പാല വച്ച് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചിടുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജിലും കേശവപുരം ഗവ. ആശുപത്രിയിലും ചികിത്സ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. രാധമ്മയാണ് ഭാര്യ. രമ്യ, രതീഷ് എന്നിവർ മക്കൾ. അനിൽകുമാർ, പ്രിയങ്ക എന്നിവർ മരുമക്കൾ .